chintha

കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഓടിച്ച കാർ തട്ടി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് പരിക്കേറ്രു. ഇന്നലെ രാത്രി 7.45 ഓടെ സ്വകാര്യ ചാനലിന്റെ തിരഞ്ഞെടുപ്പ് ചർച്ചയിൽ പങ്കെടുത്ത് തിരുമുല്ലവാരത്ത് നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം. ചാനൽ ചർച്ച കഴിഞ്ഞ് കാറിൽ കയറാനായി മാതാവിനൊപ്പം പോകവെ ഈ ഭാഗത്ത് വച്ച് പിന്നോട്ടെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ ചിന്തയെ തട്ടുകയായിരുന്നു. ഉടൻ ഒപ്പമുണ്ടായിരുന്ന പ്രവർത്തകർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.