ചാത്തന്നൂർ: പാരിപ്പള്ളിയിൽ മൂന്ന് വണ്ടികൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.

ഇന്നലെ രാത്രി 7.30 ഓടെ ചാത്തന്നൂരിൽ നിന്ന് ആറ്റിങ്ങലിലേയ്ക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് പാരിപ്പള്ളി ശ്രീരാമപുരം ജംഗ്ഷനിൽ ആളിറക്കാൻ വേണ്ടി നിറുത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം ഇതേ ദിശയിൽ കമ്പി കയറ്റിവന്ന ലോറി നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ സൈഡിൽ ഇടിച്ചതിന് ശേഷം നിറുത്താതെ മുൻപോട്ട് പോയ ലോറി ബസിന് മുന്നിൽ പോവുകയായിരുന്ന ബൈക്ക് യത്രക്കാരെ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ ഒരാളെ ഗുരുതര പരിക്കുകളോടെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.