canto

കൊല്ലം: കൊല്ലം നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ ഇന്നലത്തെ പര്യടനം. ചാറുകാട് ജനത വായനശാലയിൽ നിന്നാണ് ഇന്നത്തെ സ്വീകരണ പരിപാടികൾ ആരംഭിച്ചത്.
മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, ജെ.ചിഞ്ചുറാണി എന്നിവർ പങ്കെടുത്തു. പിന്നീട് ചാലിൽമുക്ക്, അഷ്ടമുടി, കാഞ്ഞിരംകുഴി, കുളത്തിൻകര, ആണ്ടാമുക്കം, പണ്ടകശാല, മൂതാക്കര തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാനാർത്ഥി വോട്ട് തേടിയെത്തി. വോട്ട് അഭ്യർത്ഥിച്ച് എത്തുമ്പോൾ ജനങ്ങളിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്ന് മുകേഷ് പറഞ്ഞു. വികസനം നോക്കി വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിവിധയിടങ്ങളിൽ എൽ.ഡി.എഫിന്റെ നേതാക്കൾ അദ്ദേഹത്തെ അനുഗമിച്ചു.