പാരിപ്പള്ളി: പാരിപ്പള്ളി ജവഹർ ജംഗ്ഷനിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ ഇടിച്ച് തെറിപ്പിച്ച ശേഷം കടന്നുകളഞ്ഞ വാഹനം പാരിപ്പള്ളി പൊലീസ് പിടിച്ചെടുത്തു. എഴിപ്പുറം സ്വദേശികളായ വിഷ്ണു (29), രഞ്ജിത്ത് (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നവഴി രാത്രി 9.30 നായിരുന്നു അപകടം. വർക്കല ഭാഗത്ത് നിന്ന് അമിതേ വേഗത്തിൽ വന്ന ജീപ്പ് എതിരെ വന്ന വാഹനത്തെ മറികടക്കുമ്പോഴാണ് ബൈക്കിൽ ഇടിച്ചത്. ജീപ്പ് നിറുത്താതെ പോയി. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവടെയും നില ഗുരുതരമാണ്. നിലമേൽ പഴയ റോഡ് ഭാഗത്തുള്ള അജ്മലാണ് വാഹനം ഓടിച്ചതെന്ന് പാരിപ്പള്ളി പൊലീസ് പറഞ്ഞു.