lk

ചാത്തന്നൂർ: ഇത്തിക്കര പാലത്തിന് സമീപം ആദിച്ചനല്ലൂർ റോഡിൽ ഓട്ടോ സ്റ്റാൻഡ് ജംഗ്ഷന് സമീപം കുറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. ഇന്നലെ 8 ഓടെയായിരുന്നു അപകടം. സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന പേരയം ഓമന വിലാസത്തിൽ സുരേഷ് ബാബുവിന്റെ ഓട്ടോയും സമീപത്തെ കടയും തകർന്നു. കടയിൽ നിന്നിരുന്ന ഇത്തിക്കര കല്ലിംഗൽ വീട്ടിൽ സുരേഷിന്റെ വലതുകാലിലെ നാല് വിരലുകൾ ഒടിഞ്ഞു. രണ്ട് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെട്ടു.