
കൊല്ലം: കിളികൊല്ലൂർ പാൽക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ മകയിരം മഹോത്സവം ഭക്തിനിർഭരമായി സമാപിച്ചു. ഗംഭീര കെട്ടുകാഴ്ച ദർശിക്കാൻ പതിനായിരക്കണക്കിന് ആളുകളെത്തി. 'ഗ്യാങ് ഒഫ് വൈ.എം.എ പാൽക്കുളങ്ങരയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗ്രേസ് മ്യൂസിക്കൽ ബാൻഡ് കലാകാരന്മാരുടെ ബാൻഡ് മേളം ഫ്യൂഷൻ, തൃശൂർ ചരിത്രം കലാകാരന്മാർ അവതരിപ്പിച്ച ചെണ്ട മേളം, ലൈറ്റ് വണ്ടി പേപ്പർ വർക്ക്, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, ബൈപ്പാസ് ഇലവന്റെ ഭാഗമായി ഗുരുവായൂർ സീനിയേഴ്സ് വാദ്യക്കാർ അണിനിരന്ന ചെണ്ട മേളം, ഗുരുവായൂർ ചേലക്കര ബ്രദേഴ്സ് കലാകാരന്മാർ അവതരിപ്പിച്ച നാദസ്വരം ഫ്യൂഷൻ, ശ്രീമുരുക കാവടി സംഘത്തിന്റെ പീലിക്കാവടി തുടങ്ങി വിവിധയിനം ഫ്‌ളോട്ടുകളും വണ്ടിക്കുതിരകളും കാണികളെ ആകർഷിച്ചു. ക്ഷേത്രം പ്രസിഡന്റ് ജെ.ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് രാജ് പ്രസന്നൻ, സെക്രട്ടറി സി.ബിജു, ജോ. സെക്രട്ടറി പ്രദീഷ് കുമാർ, ട്രഷറർ രാജേന്ദ്രൻ ആലയിൽ, ജനറൽ കൺവീനർ എസ്.അനിൽകുമാർ, ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമനയില്ലത്ത് എസ്.ദാമോദരൻ നമ്പൂതിരി, മേൽശാന്തിമാരായ സജി കൃഷ്ണ, വാസുദേവൻ പോറ്റി തുടങ്ങിയവർ നേതൃത്വം നൽകി.