ഓയൂർ :ഡോ.ബി.ആർ.അംബേദ്കർ ജയന്തിയോടനുബന്ധിച്ച് വെളിനല്ലൂർ പഞ്ചായത്ത് പനയറക്കുന്ന് പട്ടികജാതി കുടുംബ സംഗമം കൊല്ലം ലോക്സഭ എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് സമിതി പ്രസിഡും വാർഡ് മെമ്പറുമായ ടി.കെ. ജ്യോതി ദാസ് അദ്ധ്യക്ഷനായി. കാളവയൽ വാർഡ് അംഗം ഡി.രമേശ് സ്വാഗതം പറഞ്ഞു. ഒ.ബി.സി ജില്ലാ പ്രസിഡന്റ് ബബിൾദേവ്, മണ്ഡലം പ്രസിഡന്റ് ബൈജു ചെറിയല്ലൂർ, ജില്ലാ കമ്മിറ്റിയംഗം കരിങ്ങന്നൂർ മനോജ്, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ജയകുമാർ, മണ്ഡലം സെക്രട്ടറി ഗീതാ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.