
ഓച്ചിറ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റവിചാരണ എന്ന പേരിലുള്ള വാഹനം പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. പ്രധാന ജംഗ്ഷനുകളിലും കോളനികളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും ഭരണ പരാജയങ്ങളും ചർച്ച ചെയ്തും കോൺഗ്രസ് തിരഞ്ഞെടുപ്പ് പത്രിക അവതരിപ്പിച്ചുമാണ് കുറ്റവിചാരണ കടന്നു പോകുന്നത്. കുറ്റവിചാരണ പ്രചരണ കമ്മിറ്റിയുടെ നിയോജകമണ്ഡലം കോഡിനേറ്റർ കെ.എസ് പുരം സുധീറിന് പതാക കൈമാറി ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എസ്.വിനോദ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ജെ. പ്രസേനൻ, വരുൺ ആലപ്പാട്, എല്ലയ്യത്ത് ചന്ദ്രൻ, അഡ്വ.വി.ആർ. പ്രമോദ്, ആദിനാട് നാസർ, അനീഷ് മുട്ടാണിശ്ശേരിൽ തുടങ്ങിയവർ സംസാരിച്ചു.