cpm
ഓച്ചിറയിൽ നടന്ന വനിതാ പാർലമെന്റ് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സോഫിയ മെഹർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ആലപ്പുഴ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ വിജയത്തിനായി സംഘടിപ്പിച്ച വനിതാ പാർലമെന്റ് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സോഫിയ മെഹർ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ എൽ.ഡി.എഫ് മണ്ഡലം ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ.എം.എസ്.താര അദ്ധ്യക്ഷയായി. സി.രാധാമണി സ്വാഗതം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, വിജയമ്മ ലാലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.മിനിമോൾ, ശ്രീദേവി, മിനിമോൾ നിസാം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വസന്താ രമേശ്, ഗേളീഷൻ മുഖൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീലത, ഷെർലി ശ്രീകുമാർ, ഇടതുപക്ഷ വനിതാ നേതാക്കളായ ലളിതാ ശിവരാമൻ, ആർ.കെ.ദീപ, ബി.പത്മകുമാരി, സീന നവാസ്, പി.കെ.ബാലചന്ദ്രൻ, പി.ആർ.വസന്തൻ, പി.ബി.സത്യദേവൻ, പി.കെ.ജയപ്രകാശ്, ആർ. സോമൻപിള്ള, എസ്.കൃഷ്ണകുമാർ, ഐ.ഷിഹാബ്, കടത്തൂർ മൻസൂർ, ബി.ഗോപൻ, ജഗത് ജീവൻ ലാലി, അബ്ദുൽ സലാം അൽഹന, ഷിഹാബ്. എസ്.പൈനുംമൂട്, സൈനുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.