കൊട്ടിയം: പട്ടികജാതി ക്ഷേമ സമിതി കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംബേദ്‌കർ ജയന്തിയും ഭരണഘടന സംരക്ഷണ സദസും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.സോമപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ പ്രസിഡന്റ് സി.ഗോപാലകൃഷ്‌ണൻ അദ്ധ്യക്ഷനായി. സി.പി.എം കൊട്ടിയം ഏരിയാ കമ്മിറ്റി അംഗം എസ്.ഫത്തഹുദീൻ, മയ്യനാട് ലോക്കൽ സെക്രട്ടറി കെ.എസ്.ചന്ദ്രബാബു, സി.പി.ഐ ലോക്കൽ സെക്രട്ടറി സുരേന്ദ്രൻ, പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി അംഗം ഓമന, ജില്ലാ കമ്മിറ്റി അംഗം ജെ.സുലോചന, മയ്യനാട് ലോക്കൽ സെക്രട്ടറി സുനിൽ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എൽ.ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.