navaodayam-

കൊല്ലം: കളിയും ചിരിയും പഠനവുമായി രണ്ടുനാൾ നീണ്ട കുട്ടികളുടെ അവധിക്കാല ക്യാമ്പിന് സമാപനം.
നീരാവിൽ നവോദയം ഗ്രന്ഥശാല കലാ-കായിക സമിതി, ബാലകലാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർപടവ് ക്രിയേറ്റീവ് തിയേറ്ററാണ് 'സിന്ദൂരം' എന്ന പേരിൽ കുട്ടികൾക്കായി പുതുമയുള്ള കലാവിഷ്‌കാരങ്ങൾ അവതരിപ്പിച്ചത്.
നൂറിലേറെ കുട്ടികൾ മുഴുവൻ സമയവും പങ്കെടുത്ത ക്യാമ്പ് വെള്ളിയാഴ്ച സമാപിച്ചു. ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ സർട്ടിഫിക്കറ്റും ഉപഹാരങ്ങളും വിതരണം ചെയ്തു. കലാകായിക സമിതി പ്രസിഡന്റ് കെ.എസ്.അജിത്ത് കുമാർ അദ്ധ്യക്ഷനായി. വനിതാവേദി ഭാരവാഹികളായ കെ.ബാദുഷാബീവി, പി.അനിമോൾ, ബാലകലാവേദി പ്രസിഡന്റ് നന്ദ.എസ്.വിജയൻ, വി.ബിജു എന്നിവർ സംസാരിച്ചു.