കൊല്ലം: ഇടത് ട്രേഡ് യൂണിയൻ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്തും കൊട്ടാരക്കരയിലും തൊഴിലാളി പാർലമെന്റ് സംഘടിപ്പിക്കുന്നു. 19ന് കൊട്ടാരക്കരയിലും 21ന് കൊല്ലത്തുമാണ് തൊഴിലാളി പാർലമെന്റ് നടക്കുക. എൻ.ഡി.എ സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലമുള്ള പ്രതിസന്ധിയും തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളും അവലോകനം ചെയ്യാനായാണ് തൊഴിലാളി പാർലമെന്റ് സംഘടിപ്പിക്കുന്നത്.

കൊട്ടാരക്കരയിൽ എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി അമർജീത് കൗറും കൊല്ലത്ത് സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി തപൻ സെന്നും ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, കെ.ടി.യു.സി (എം), കെ.ടി.യു.സി(ബി), എച്ച്.എം.എസ്, ടി.യു.സി.ഐ എന്നിവ സംയുക്തമായാണ് തൊഴിലാളി പാർലമെന്റ് സംഘടിപ്പിക്കുകയെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹനും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബുവും പറഞ്ഞു.