കൊല്ലം: പെരുമൺ എൻജി. കോളേജിലെ ഇലക്ട്രിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് ദേശീയ സെമിനാർ ആരംഭിച്ചു. ഓൺലൈനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ഐ.ഐ.എസ്​.ടി ഏവിയോണിക്‌സ് വിഭാഗം മേധാവി ഡോ. ദീപക് മിശ്ര ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക്കൽ വിഭാഗം മേധാവി ഡോ. മോഹനാലിൻ രാജരത്‌നം അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എയ്ഞ്ചൽ വിജി മുഖ്യ പ്രഭാഷണം നടത്തി. മുൻ പ്രിൻസിപ്പൽ ഡോ.എസ്.ജെ. ബിന്ദു മുഖ്യാതിഥിയായി. കേരളത്തിനകത്തും പുറത്തുമായി വിവിധ വിഷയങ്ങളിൽ 76 ഓളം പ്രബന്ധങ്ങൾ ലഭിച്ചതായി കോ ഓഡിനേറ്റർമാരായ ഡോ. മോഹനാലിൻ രാജരത്‌നം, പ്രൊഫ.രാഹുൽ ചാൾസ്​, പ്രൊഫ. എസ്.അജിഷ എന്നിവർ പറഞ്ഞു. സെമിനാർ ഇന്ന് സമാപിക്കും.