കരുനാഗപ്പള്ളി : ആലപ്പുഴ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിട്ട കെ.പി.സി.സി മൈനോരിറ്റി സെൽ കരുനാഗപ്പള്ളി നിയോജകമണ്ഡലം കൺവെൻഷൻ മുൻമന്ത്രിയും കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി
അംഗവുമായ വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ സലിം ചിറ്റുമൂല അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ മുഖ്യപ്രഭാഷണം നടത്തി.
മൈനോരിറ്റി വിഭാഗം സംസ്ഥാന ചെയർമാൻ അഡ്വ.ഷിഹാബുദ്ദീൻ കാര്യത്ത്, സി.ആർ.മഹേഷ് എം.എൽ.എ, ആർ.രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, എം.അൻസാർ, ചിറ്റുമൂല നാസർ, ഷാകറുത്തേടം, എ.എ.അസീസ്, അഡ്വ.കെ.എ.ജവാദ്, ബിജുപാഞ്ചജന്യം, റാഷിദ് വാലേൽ, ഷാനി ചൂളൂർ, നിസാ തൈക്കൂട്ടത്തിൽ, ഷാമില ശിഹാബ്, അബ്ദുൽസലിം പള്ളാർശ്ശേരിൽ, ഇസ്മയിൽ തടത്തിൽ, സീനാ ബഷീർ, ഷാജഹാൻ കാട്ടൂർ, ഷംസ് തണൽ, എ.മുഹമ്മദ്കുഞ്ഞ്, സൈനുദ്ദീൻ തഴവാശ്ശേരിൽ, റഷീദ് നിലയ്ക്കൽ, ഹസ്സൻകുഞ്ഞ് (ക്ലാപ്പന) താഹ വടക്കേക്കര, രാധാമണി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.