കരുനാഗപ്പള്ളി: കെ.എസ്.യു കരുനാഗപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. റഫീഖ് ആദ്ധ്യക്ഷനായി.കെ.എസ്.യു സംസ്ഥാന സെക്രട്ടറി രാഹുൽ,അഡ്വ.ജവാദ്, ജി. മഞ്ജു കുട്ടൻ, ബോബൻ ജി. നാഥ്, എ.എ.അസീസ്,അസ്‌ലം ആദിനാട്,എം.എസ്.ഷൗക്കത്ത്, പി.രാജു,ഷഹനാസ്,ഇർഷാദ് ബഷീർ,നിയാസ് ഇബ്രാഹിം,ഷംനാദ് ഷാജഹാൻ,ആദിൽ നിസാർ, സാലിഹ്,അൽത്താഫ്, സഫിൽ, നിഷാദ്, എന്നിവർ സംസാരിച്ചു.