പുനലൂർ: ഇന്ത്യൻ ഭരണഘടന ശിൽപ്പി ഡോ.അബേദ്ക്കറിന്റെ 134ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഡോ.അംബേദ്ക്കർ മിഷൻ പിറവന്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കായിക കലാമത്സരവും സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടന്നു. ശ്രീനാരായണ സ്റ്റഡിസർക്കിൾ സംസ്ഥാന പ്രസിഡന്റ് പിറവന്തൂർ ഗോപാലകൃഷ്ണൻ പരിപാടികൾ ഉദ്ഘടനം ചെയ്തു. ഡോ.അംബേദ്ക്കർ മിഷൻ സംസ്ഥന ചെയർമാൻ അഡ്വ.പിറവന്തൂർ ശ്രീധരൻ അദ്ധ്യക്ഷനായി. റിട്ട.അസി.പൊലീസ് കമാൻഡർ ടി.പി.നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സീരിയൽ ,സിനിമ നടൻ വസന്തകുമാർ പിറവന്തൂർ, റിട്ട.പൊലീസ് കമാൻഡർ സി.വിമൽ, ജനറൽ സെക്രട്ടറി ജി.ചന്ദ്രബാബു, എസ്.എൻ.ഡി.പി യോഗം പിറവന്തൂർ ശാഖ പ്രസിഡന്റ് ഡി.രാജു, വിശ്വകർമ്മ സംഘം പ്രസിഡന്റ് ദേവരാജൻ, സിദ്ധനർ സർവീസ് സൊസൈറ്റി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.സോമൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.തങ്കച്ചൻ, കെ.എസ്.ചെല്ലപ്പൻ, വി.സഹനരാജൻ, അംബിക,നിർമ്മല സുരേന്ദ്രൻ, സ്മിത ടീച്ചർ,വി.സൗമ്യ, അനിൽകുമാർ, അനികുട്ടൻ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.