കൊട്ടാരക്കര : ഡോ.ബി.ആർ.അംബേദ്ക്കറുടെ 133-ാം ജയന്തി പി.കെ.എസ് കൊട്ടാരക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ചേർന്ന അനുസ്മരണ സമ്മേളനം പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. പി.സി.വിജയകുമാർ അദ്ധ്യക്ഷനായി. ബി.രാജേന്ദ്രൻ, സി.കെ.രാമദാസ്, കെ.സി.ചന്ദ്രകുമാരി, നാരായണൻ, ജയകുമാർ, ഷാജി എന്നിവർ സംസാരിച്ചു.