പുനലൂർ: കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന്റെ സ്വീകരണ പരിപാടികൾ ഇന്ന് പുനലൂരിൽ നിന്ന് ആരംഭിക്കും. രാവിലെ 8ന് പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പരവട്ടം, അഷ്ടമംഗലം, കരവാളൂർ, മാത്ര, ശാസ്താംകോണം,ഐക്കരക്കോണം, പ്ലാച്ചേരി, താമരപ്പള്ളി, ചാലിയക്കര, വെള്ളിമല, ഇടമൺ 34, തെന്മല,കുളത്തൂപ്പുഴ,വിളക്കുപാറ,അഞ്ചൽ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം ആയൂരിൽ സമാപിക്കും.