mmm
ഗുരുധർമ്മ പ്രചരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗുരുദേവ ആത്മീയ പഠനയാത്ര മരുത്വാമലയിൽ എത്തിയപ്പോൾ

കൊട്ടാരക്കര: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പത്താമത് ഗുരുദേവ സന്ദേശ ആത്മീയ പഠന യാത്ര ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. കോട്ടാത്തല പൂഴിക്കാട് ക്ഷേത്രങ്കണത്തിൽ നിന്ന് പുറപ്പെട്ട പഠന യാത്ര എ.ഷാജു ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. ശ്രീനാരായണ വിശ്വ സാംസ്കാരിക സമ്മേളനം എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, കെ. മധുലാൽ, നെടുവത്തൂർ ചന്ദ്രശേഖരൻ, പഠന യാത്രാ ക്യാപ്ടൻ ശാന്തിനി കുമാരൻ, കെ.എൻ.നടരാജൻ ഉഷസ്, ഉണ്ണി പുത്തൂർ, എം.കരുണാകരൻ, സുശീലാ മുരളീധരൻ, കോട്ടാത്തല വസന്ത, ക്ളാപ്പന സുരേഷ്, , ക്ഷേത്രം മേൽശാന്തി അജിത് ശർമ്മ തുടങ്ങിയവർ സംസാരിച്ചു. ആത്മീയ പഠന യാത്ര എഴുകോൺ വഴി തോന്നക്കൽ കുമാരനാശാൻ സ്മാരകം, ചെമ്പഴന്തി, അരുവിപ്പുറം ,മരുത്വാമല, പിള്ളത്തടം ഗുഹ വഴി ശിവഗിരി മഹാസമാധിയിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ് വർക്കല മോഹൻദാസ് പഠന യാത്രാ സംഘത്തെ സ്വീകരിച്ചു.