
കരുനാഗപ്പള്ളി : യു.ഡി.എഫ് സ്ഥാനാർത്ഥികളായ എൻ.കെ. പ്രേമചന്ദ്രന്റെയും കെ.സി.വേണുഗോപാലിന്റെയും തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയുടെ സമാപന സമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ബാബുജി പട്ടത്താനം അദ്ധ്യക്ഷനായി. സംസ്ഥാന ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി ബോബൻ ജി.നാഥ് മുഖ്യപ്രഭാഷണം നടത്തി. ശൂരനാട് സുഭാഷ്, എം.ജി.ജയകൃഷ്ണൻ, മിൽട്ടൺ, സജീവ് പരശുവിള, ബി.മോഹൻദാസ് ,രാജ് മോഹൻ, പെരുമാനൂർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.