
കൊല്ലം: വിഷുദിനത്തിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തഴുത്തല പേരയം ശ്രീഭവനിൽ രാധാകൃഷ്ണന്റെയും ചിത്രയുടെയും മകൻ ശരത്ത് ലാലാണ് (25) മരിച്ചത്. തഴുത്തല പുതുച്ചിറ ഇന്ത്യൻ പബ്ലിക് സ്കൂളിന് മുൻവശത്തെ വളവിൽ വിഷു ദിവസം വെളുപ്പിന് രണ്ടുമണിയോടെയായിരുന്നു അപകടം.
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയുടെ വരവേൽപ്പിൽ വിളക്കുവച്ച് സ്വീകരണ പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു. ഇറക്കവും വളവും ചരിവുമുള്ള ഭാഗത്തുവച്ചാണ് ബൈക്കിന്റെ നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചത്.
വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു. സംസ്കാരം നടത്തി. കൊല്ലം ആശ്രാമം മൈതനത്തിന് സമീപമുള്ള മൊബൈൽ ഷോപ്പിൽ സർവീസ് എൻജിനിയറായിരുന്നു. ഭാര്യ: മിഥുല.