കൊട്ടിയം: മതേതര ശക്തികളും വർഗീയ ശക്തികളും തമ്മിലുള്ള പോരാട്ടമായി ഈ തിരഞ്ഞെടുപ്പിനെ കാണണമെന്ന് പാണക്കാട് സയ്യിദ് മുനവറലി ഷിഹാബ് തങ്ങൾ പറഞ്ഞു. യു.ഡി.എഫ് മണക്കാട് മണ്ഡലം കമ്മിറ്റി യൂനുസ് കോളേജിലെ സി.എച്ച് സ്ക്വയറിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് അദ്ധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ്, ലീഗ് മണ്ഡലം പ്രസിഡന്റ് നാസിമുദ്ദീൻ പള്ളിമുക്ക്, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ബേബിസൻ, മുഹമ്മദ് സജു, ഷറഫുദ്ദീൻ, സജിത ഷാജഹാൻ, ഫസലുദീൻ ഹാജി, രാജേന്ദ്രൻ പിള്ള, അഹമ്മദ് ഉഖൈൽ എന്നിവർ സംസാരിച്ചു.