തൊടിയൂർ : ദീർഘനാളത്തെ സേവനത്തിനു ശേഷം ആറ്റിങ്ങൽ ഗവ.ഐ.ടി.സി പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് വിരമിച്ച കരുനാഗപ്പള്ളി പട.വടക്ക് കാർത്തിക (കുന്നത്ത് )യിൽ കെ.അനിരുദ്ധൻ, കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപിക ലളിതാബായി എന്നിവരെ കേരളയുക്തിവാദി സംഘം പ്രവർത്തകർ വീട്ടിൽ എത്തി ആദരിച്ചു. യുക്തിരേഖ ചീഫ് എഡിറ്റർ രാജഗോപാൽ വാകത്താനം ഇരുവർക്കും മൊമെന്റോ സമ്മാനിച്ചു. യുക്തിവാദി സംഘം ജില്ലാ സെക്രട്ടറി എസ്.സുധി, മുൻ ജില്ലാ സെക്രട്ടറിമാരായ അച്ചൻകുഞ്ഞ്, ജി.സന്തോഷ് കുമാർ, സി.പ്രതാപൻ , സൂനു , സജിത്ത് , ശങ്കരൻ, ഷൈൻ , രാജഗോപാൽ , സുൽത്താൻ അനുജിത്ത് , സുമി , അഡ്വ.അർജ്ജുനൻ , സുധീഷ് , ബിനുകുമാർ , താലുക്ക് പ്രസിഡന്റ് എസ്.കെ.രാജേഷ്, എന്നിവർ സംസാരിച്ചു. എ.അയ്യപ്പൻ നന്ദി പറഞ്ഞു.