കുന്നത്തൂർ: പോരുവഴി ഇടയ്ക്കാട് കൊച്ചു ഗുരുവായൂർ മുരളീധര ക്ഷേത്രത്തിൽ അമ്പാടി കണ്ണന്റെ പുന:പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും ഇന്ന് ആരംഭിക്കും. 22ന് സമാപിക്കും. 21ന് പ്രതിഷ്ഠ വിളംബര വാഹനഘോഷയാത്രയും ഉച്ചയ്ക്ക് ശേഷം താഴികക്കുട പ്രതിഷ്ഠയും. 22ന് രാവിലെ 9.45നും 10.45നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ വിഗ്രഹ പ്രതിഷ്ഠയും നടക്കും. തുടർന്ന് ഉച്ചയ്ക്ക് 2മുതൽ പ്രതിഷ്ഠാദിന ആദ്ധ്യാത്മിക പ്രഭാഷണ സമ്മേളനത്തിൽ ശബരിമല മുൻ മേൽശാന്തി നീല മഹാപരമേശ്വര നമ്പൂതിരി,അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. 61 വർഷം മുമ്പ് ഇടയ്ക്കാട് മുരളി മന്ദിരത്തിൽ യു.കെ.കുമാരസ്വാമികളാണ് കൊച്ചു ഗുരുവായൂർ മുരളീധര ക്ഷേത്രം സ്ഥാപിച്ചത്.