 
പുനലൂർ: പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെ നിയന്ത്രണത്തിൽ ആയൂരിലും ശങ്കേഴ്സ് കണ്ണാശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനോദ്ഘടനം മന്ത്രി കെ.ബി.ഗണേഷ്കുമാർ നിർവഹിച്ചു. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആര്യലാൽ, വൈസ് പ്രസിഡന്റ് ജി.എസ്.അജയകുമാർ, ശങ്കേഴ്സ് കണ്ണാശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.ബി.ശങ്കർ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.എം.റഹീം,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.തങ്കമണി,വിളയിൽ കുഞ്ഞുമോൻ,സി.പി.എം ആയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അമൽവർഗീസ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജ്യോതി വിശ്വനാഥൻ, മുൻ പുനലൂർ നഗരസഭ ചെയർമാൻമാരായ എം.എ.രാജഗോപാൽ, കെ.രാജശേഖരൻ, നഗരസഭ കൗൺസിലർ പ്രീയ പിള്ള,കടയിൽ ബാബു, ആയൂർബിജു, റോയി എബ്രഹാം, ഗിരീഷ് അമ്പാടി, ഷുക്കൂർതോട്ടുകര, പ്രസാദ് കോടിയാട്ട്, മധുവട്ടവിള തുടങ്ങിയവർ സംസാരിച്ചു. ശങ്കേഴ്സ് കണ്ണാശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഷേർളി ശങ്കർ സ്വാഗതവും എച്ച്.ആർ. മാനേജർ എ.പ്രിൻസി നന്ദിയും പറഞ്ഞു.