പന്മന: യു.ഡി.എഫിന്റെ ഇലക്ഷൻ ബൂത്തിൽ ഇരുന്ന പ്രവർത്തകന് മർദ്ദനമേറ്റതായി പരാതി. മുല്ലക്കേരി പുളിക്കൽ പടീറ്റതിൽ രാധാകൃഷ്ണൻ നായർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 9.30ന് നമ്പ്യാരയ്യത്ത് ജംഗ്ഷനിലെ ബൂത്തിൽ ആയിരുന്നു സംഭവം . മർദ്ദനത്തിൽ മൂക്കിന് പരിക്കേറ്റ രാധാകൃഷ്ണൻ നായരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. നിരവധി അബ്കാരി കേസിലെ പ്രതി സജി എന്ന് വിളിക്കുന്നയാളാണ് രാധാകൃഷ്ണപിള്ളയെ മർദ്ദിച്ചതെന്ന് യു.ഡി.എഫ് ചവറ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ചവറ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.