nkp

കൊല്ലം : കശുഅണ്ടി തൊഴിലാളികളുടെ ഹൃദയം കവർന്ന് കൊല്ലം ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ. കെ.എസ്.ഐ.ഡി.സിയുടെ ഉടമസ്ഥയിലുള്ള കശുഅണ്ടി ഫാക്ടറികളിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥിയുടെ സന്ദർശനം. പാരിപ്പള്ളി കെ.എസ്.സി.ഡി.സിയിൽ നിന്നാണ് പ്രചാരണപരിപാടി ആരംഭിച്ചത്.

ഫാക്ടറികളിലെത്തിയ എൻ.കെ.പ്രേമചന്ദ്രനെ കണിക്കൊന്നകൾ ഉൾപ്പെടെയുള്ളവ നൽകിയാണ് തൊഴിലാളികൾ സ്വീകരിച്ചത്. തുടർന്ന് കശുഅണ്ടി തൊഴിലാളികൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ഹ്രസ്വമായുള്ള പ്രസംഗം. ഓരോസ്ഥലത്തും അവേശ്വോജ്ജ്വല സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

കശുഅണ്ടി ഫാക്ടറിയിലെ പ്രചാരണത്തിൽ സ്ഥാനാർത്ഥിയോടൊപ്പം സജി.ഡി.ആനന്ദ്, ടി.സി.വിജയൻ, ജി.വേണുഗോപാൽ, കോതേത് ഭാസുരൻ, പെരിനാട് മുരളി, മോഹൻലാൽ, ശശിധരൻ പിള്ള, ടി.സി.അനിൽകുമാർ, ഫിറോസ് ഷാസമദ്, എം.എസ്.ഷൗക്കത്ത്, കെ.ബി.ഷഹാൽ, ബിജു ലക്ഷ്മികാന്തൻ, ഉഷർ, മേക്കോൺ ഹരിലാൽ, ഒ.ബി.രാജേഷ്, വിക്രമൻ, ചിറക്കര പ്രകാശ്, ഷിബു, താജുദ്ദീൻ, തുളസീധരൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.