
കൊല്ലം: ചാത്തന്നൂരിന്റെ ആവേശമായി കൊല്ലം ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ്. ഇന്നലെ ചാത്തന്നൂരിൽ നടന്ന പ്രചാരണത്തിൽ ആവേശ്വോജ്ജ്വല സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. നെടുങ്ങോലം ആശുപത്രിമുക്കിൽ നിന്ന് രാവിലെ 8.30നാണ് പ്രചാരണം ആരംഭിച്ചത്.
തുടർന്ന് പാറയിൽക്കടവ്, ലക്ഷംവീട്, കിഴക്കിടം, കൂനയിൽ എൽ.പി.എസ്, പരവൂർ ജംഗ്ഷൻ, കോട്ടപ്പുറം, തെക്കുംഭാഗം, കുരണ്ടിക്കുളം, കട്ടാകുളം, പുറ്റിങ്ങൽ, പുക്കുളം, പെരുമ്പുഴ എന്നിവിടങ്ങളിലാണ് പ്രചാരണം നടന്നത്. ഉച്ചയ്ക്ക് 12ന് കല്ലുകുന്നിലാണ് ഇന്നത്തെ പ്രചാരണം സമാപിച്ചത്. കനത്തെ വെയിലിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളും വഴിയോരത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഷാൾ അണിയിച്ചും റോസാപ്പൂക്കൾ നൽകിയും നോട്ടുബുക്കുകൾ നൽകിയുമാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
പാറയിൽക്കാവ് നടന്ന സ്വീകരണത്തിൽ രതീഷ് എന്ന കലാകാരൻ മുകേഷിന് അദ്ദേഹത്തിന്റെ ചിത്രം വരച്ച് സമ്മാനിച്ചു. സ്ഥാനാർത്ഥിയോടൊപ്പം ജി.എസ്.ജയലാൽ എം.എൽ.എ, മറ്റ് എൽ.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.