കൊല്ലം: അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ കോളനികൾ സന്ദർശിച്ചു. കൊല്ലം എം.ജി കോളനി, വെളിനെല്ലൂർ തുടങ്ങിയ നിരവധി കോളനികളിൽ സ്ഥാനാർത്ഥിയെത്തി. ബി.ജെ.പി നേതാക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ കല്ലുവാതുക്കലിൽ നടന്ന കൺവെൻഷനിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനൊപ്പം പങ്കെടുത്തു.