കൊട്ടാരക്കര: ഇന്ത്യൻ ദളിത് സർവീസ് സൊസൈറ്റി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ 133-ാം ജന്മദിനാഘോഷം കൊട്ടാരക്കര നാഥൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് വല്ലം ഗണേശൻ
അദ്ധ്യക്ഷനായി. അനിൽകുമാർ കോഴഞ്ചേരി, പ്രൊഫ.പി.എൻ.ഗംഗാധരൻനായർ,കെ.കെ.ബാബു പുനലൂർ, ആനന്ദൻ പുത്തൂർ, ഷജീല സുബൈദ്, സുധ ഇടമൺ, മാലൂർ മുരളി, എസ്.എം.ഗിരിജ, എം.പി. വിശ്വനാഥൻ, കുരുവിക്കോണം രവീന്ദ്രൻ, വിജയൻ കാവിള എന്നിവർ സംസാരിച്ചു.പഠന മികവിന്
വിദ്യാർത്ഥികൾക്ക് ആദരവും കാഷ് അവാർഡും വിതരണം ചെയ്തു.
നോവലിസ്റ്റ് ഹരി പുത്തൂരിനെ ചടങ്ങിൽ ആദരിച്ചു. അംബേദ്ക്കർ രാഷ്ട്ര തന്ത്രജ്ഞനു ദളിത് പോരാളിയും എന്ന വിഷയത്തിൽ സെമിനാറും നടന്നു.