photo
ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന് കരുനാഗപ്പള്ളി പാലമൂട് ജംഗ്ഷനിലെ സ്വീകരണത്തിനിടയിൽ

കരുനാഗപ്പള്ളി : ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ മൂന്നാംഘട്ട സ്വീകരണ പരിപാടികൾ സമാപിച്ചു. ഇന്നലെ രാവിലെ 7.30ന് ക്ലാപ്പനയിൽ നിന്നായിരുന്നു സ്വീകരണം ആരംഭിച്ചത്. വാതല്ലൂരിന് സമീപം തയ്യാറാക്കിയ വേദിയിലായിരുന്നു സ്വീകരണം അരങ്ങേറിയത്. വെളിയിൽ ഭാഗത്തും പ്ലാമൂട്ടിൽ ജംഗ്ഷനിലും മഞ്ഞാടിമുക്കിലും വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. ഓച്ചിറയിൽ ദർശനമുക്ക്, മഠത്തിൽ കാരായ്മ എന്നിവ പിന്നിട്ട് വയനകം ചന്തയിയിൽ എത്തി. ഓച്ചിറയിൽ നിന്ന് ദേശീയപാത വഴി കരുനാഗപ്പള്ളി മാർക്കറ്റിൽ എത്തിയ സ്ഥാനാർത്ഥിയെ പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. തുടർന്ന് പാലമൂട്, വെട്ടത്ത് മുക്ക്, തറയിൽ മുക്ക് എന്നിവിടങ്ങളിലെ സ്വീകരണത്തോടെ ഉച്ചയ്ക്ക് മുമ്പുള്ള സ്വീകരണ പര്യടനം അവസാനിച്ചു. വൈകിട്ട് തൊടിയൂർ ഇടക്കുളങ്ങര കാവുംകട, മാവണ്ണൂർ, വലിയവീട്ടിൽ, പാണന്റയ്യത്ത് തുടങ്ങിയ സ്ഥലങ്ങളിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ കോഴിക്കോട് മേഖലയിലെ ചക്കാല മുക്കിൽ നിന്നും മുത്തുക്കുടകളും കലാരൂപങ്ങളുമായി സ്ഥാനാർത്ഥിയെ സ്വീകരിച്ചു. കാവനാൽ ലക്ഷംവീട്, ആൽത്തറമൂട്, പണിക്കർകടവ് എന്നീ കേന്ദ്രങ്ങൾ പിന്നിട്ട് ആലപ്പാട് പഞ്ചായത്തിന്റെ തെക്കേയറ്റത്തെ വെള്ളനാതുരുത്തിൽ എത്തിയപ്പോഴേക്കും മത്സ്യത്തൊഴിലാളികൾ സ്വീകരിച്ചു. പണ്ടാരത്തുരുത്ത്, ചെറിയഴീക്കൽ, ആലപ്പാട് തുടങ്ങിയ കേന്ദ്രങ്ങൾ പിന്നിട്ട് പറയകടവ് ബസ് സ്റ്റാൻഡിലും ആവേശകരമായ സ്വീകരണമായിരുന്നു. അഴീക്കൽ പൊഴിക്കരയിൽ രാത്രി ഏറെ വൈകി സ്വീകരണ പര്യടനം സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ എം.എസ്.താര, പി.കെ.ബാലചന്ദ്രൻ ,സൂസൻ കോടി, സി.രാധാമണി, പി. ആ‌ർ.വസന്തൻ, ആർ. സോമൻ പിള്ള,കടത്തൂർ മൻസൂർ, ജഗത് ജീവൻലാലി, പി.ബി.സത്യദേവൻ, പി.കെ. ജയപ്രകാശ്, ബി.ഗോപൻ, ഐ.ഷിഹാബ്, എസ്.കൃഷ്ണകുമാർ, സാദത്ത് ഹമീദ്,അബ്ദുൽ സലാം അൽഹന, സദാനന്ദൻ കരിമ്പാലിൽ, ഷിഹാബ് എസ്.പൈനുംമൂട്, ഫിലിപ്പോസ്, സൈനുദ്ദീൻ, ജബ്ബാർ, സക്കീർ ,പ്രൊഫ.മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനിൽ എസ്. കല്ലേലിഭാഗം, വസന്താരമേശ്, ഗേളീ ഷൺമുഖൻ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി, വൈസ് പ്രസിഡന്റ് എ.അനിരുദ്ധൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.മിനിമോൾ, ശ്രീദേവി തുടങ്ങിയവർ നേതൃത്വം നൽകി.