കരുനാഗപ്പള്ളി: ആവേശത്തിരയിളക്കി യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ സ്വീകരണ പരിപാടികൾ ആരംഭിച്ചു. ഇന്നലെ രാവിലെ 8ന് ഓച്ചിറ ടൗണിൽ നിന്ന് ആരംഭിച്ച പരിപാടി ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. വയനകം ചന്ത, ചങ്ങൻകുളങ്ങര, വലിയകുളങ്ങര പള്ളി എന്നിവിടങ്ങളിൽ ആവേശോജ്ജ്വലമായ സ്വീകരണങ്ങളാണ് ലഭിച്ചത്. ക്ലാപ്പന മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കുറ്റിയടത്ത് ജംഗ്ഷൻ, കോഴിമുക്ക്, ആലുംപീടിക, കിണറുമുക്ക് എന്നിവിടങ്ങളിൽ യു.ഡി.എഫ് പ്രവർത്തകർ കെ.സി.വേണുഗോപാലിന് വമ്പിച്ച സ്വകരണങ്ങൾ നൽകി. കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വള്ളിക്കാവ്, അമ്പനാട്ട്മുക്ക്, തേവലശ്ശേരിമുക്ക്, റെയിൽവേ ക്രോസ് ജംഗ്ഷൻ, മണ്ണടിശ്ശേരി ജംഗ്ഷൻ, കുഴിവേലിമുക്ക്, ആലോചനമുക്ക്, കൊച്ചാലുംമൂട്, പുതിയകാവ് മാർക്കറ്റ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം തഴവാ ഗ്രാമപഞ്ചായത്തിൽ പ്രവേശിച്ചു. തുടർന്ന് ചിറ്റുമൂല, പാപ്പാൻകുളങ്ങര, മുല്ലശ്ശേരി ജംഗ്ഷൻ, കുറ്റിപ്പുറം പ്ലാവിള ജംഗ്ഷൻ, പാറയിൽ ജംഗ്ഷൻ, കാളിയൻ ചന്ത, പാലമൂട്, മണപ്പള്ളി എന്നിവിടങ്ങളിലും തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന അരമത്തുമഠം, തറയിൽ ജംഗ്ഷൻ, കാര്യാടി ജംഗ്ഷൻ, പുതുക്കാട്ട് ജംഗ്ഷൻ, വട്ടപറമ്പ്, ചെട്ടയത്ത് ജംഗ്ഷൻ, മാമൂട്, വെളുത്തമണൽ, മാരാരിത്തോട്ടം എന്നിവിടങ്ങളിലും സ്വീകരണമേറ്റുവാങ്ങി. മാമിമുക്കിൽ സമാപിച്ചു. സ്വീകരണ പരിപാടികളുടെ തുടക്കം മുതൽ സമാപന സ്ഥലം വരെ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു. യു.ഡി.എഫ് നേതാക്കളായ സി.ആർ..മഹേഷ് എം.എൽ.എ, കെ.സി.രാജൻ, കെ.ജി.രവി, ചിറ്റുമൂല നാസർ, അഡ്വ.എ.എൻ.രാജൻബാബു, എം.എ.സലാം, എം.എസ്.ഷൗക്കത്ത്, വി.എസ്.വിനോദ്, അഡ്വ.കെ.എ.ജവാദ്, എം.അൻസാർ, ബോബൻ ജി.നാഥ്, എൻ.സുഭാഷ് ബോസ്, എൽ.കെ.ശ്രീദേവി, ബിന്ദുജയൻ, ആർ.രാജശേഖരൻ, നീലികുളം സദാനന്ദൻ തുടങ്ങിയിൽ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.