കൊട്ടാരക്കര: തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയയാളെ അറസ്റ്റ് ചെയ്തു. നെടുവത്തൂർ വെൺമണ്ണൂർ ബീന ഭവനിൽ ബിനോയിയെയാണ് (41) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷ രജിസ്ട്രേഷനുള്ള ഫീസ് ഇടത് സർക്കാർ കുത്തനെ കൂട്ടിയെന്ന തരത്തിലായിരുന്നു വ്യാജപ്രചാരണം. സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ വ്യക്തിഹത്യയും വിദ്വേഷവും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ പൊലീസിന്റെ വിവിധ വിഭാഗങ്ങൾ നിരീക്ഷിച്ച് വരികയാണ്.