കൊല്ലം: പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ അവധിക്കാല വായനോത്സവത്തിനു ഇന്ന് തുടക്കമാകും. ഭാഷാശേഷിയും വായനാശീലവും വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കുട്ടി​കളുടെ വായനാശേഷി അനുസരിച്ച് നാല് പുസ്തകങ്ങൾ വീതം നൽകിയിട്ടുണ്ട്.
വായനോത്സവത്തിന്റെ ഭാഗമായി പാവകളി അവതരണവും നടക്കും. പാവകളെ കൈ കൊണ്ട് ചലിപ്പിച്ച് കഥ അവതരിപ്പിക്കുക എന്നതാണ്‌ രീതി. കൃഷ്ണകുമാർ കിഴിശ്ശേരി നേതൃത്വം നൽകും. തൃക്കരുവ ഗ്രാമ പഞ്ചായത്ത് അഗം ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്യും. സമഗ്ര ശിക്ഷ കേരളം കൊല്ലം ബി.പി.സി ആശ കൊച്ചയ്യം, പി.ടി​.എ പ്രസിഡന്റ് ജാൻ വാരിയോസ്, ഹെഡ്മാസ്റ്റർ കണ്ണൻ, ജെ. മിനി, നദീറാ ബീഗം, എ. ഷെമി എന്നിവർ സംസാരിക്കും.