കൊല്ലം: കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ മേയ് ഒന്നുമുതൽ മൂന്നുവരെ നടക്കുന്ന 15-ാമത് തിരുനല്ലൂർ
കാവ്യോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. അഡ്വ. കെ.പി. സജിനാഥ് ചെയർമാനും എം.ബി. ഭൂപേഷ് ജനറൽ കൺവീനറുമായ
നിർവാഹക സമിതിയുടെ വൈസ് ചെയർമാൻമാരായി എൻ.ഗോപാലകൃഷ്ണൻ, ക്യാപ്ടൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ എന്നിവരെയും ജോയിന്റ് കൺവീനർമാരായി ശർമ്മചന്ദ്രൻ, ബാബു ലിയോൺസ്, രാജു കൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു. കെ.ബി. മുരളീകൃഷ്ണൻ (പ്രോഗ്രാം), കവിത ഹരികുമാർ (ഫിനാൻസ്), എ. നൗഷാദ് (പബ്ലിസിറ്റി) എന്നിവരാണ് വിവിധ സബ് കമ്മിറ്റി ചുമതലക്കാർ. കൺവീനർമാരായി കെ. ഉദയൻ (പ്രോഗ്രാം), അഡ്വ.വി.കെ. സന്തോഷ്‌കുമാർ (ഫിനാൻസ്), സൂരജ് (പബ്ലിസിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.