കരുനാഗപ്പള്ളി: കൊല്ലക വാലയ്യത്ത് വീട്ടിൽ രാമചന്ദ്രന്റെ വീടിന്റെ ജനൽ ഗ്ലാസുകൾ തല്ലിതകർത്തതായി പരാതി. വീടിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന മൂന്ന് സി.സി.ടി.വി കാമറകളും തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടൂർ മുക്കിന് സമീപം താമസിക്കുന്ന രാജിത്ത് കുമാറിന്റെ പേരിൽ രാമചന്ദ്രൻ കരുനാഗപ്പള്ളി എ.സി.പിക്ക് പരാതി നൽകി. പ്രതിയുടെ അമ്മ വാലയ്യത്ത് കാവ് ശ്രീ ഭദ്രകാളീ ക്ഷേത്രത്തിലെ കഴകം തൊഴിലാളിയാണ്. ക്ഷേത്രത്തിലെ മഞ്ഞൾപ്പറ അളക്കാൻ അനുവദിക്കാത്ത വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.