santho-80

പത്തനാപുരം: എൺപത് വയസ് പ്രായം തോന്നിക്കുന്ന ഗാന്ധിഭവൻ അന്തേവാസി നിര്യാതയായി. പേര് ചോദിക്കുമ്പോൾ സാന്തോയെന്ന് വ്യക്തതയില്ലാതെ പറയുമായിരുന്നു. മൂന്നുവർഷം മുമ്പ് അടൂർ ഏനാത്ത് പ്രദേശത്ത് അലഞ്ഞുനടന്നിരുന്ന ഇവരെ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, വാർഡ് അംഗം ബി. പ്രസന്ന എന്നിവരാണ് ഗാന്ധിഭവനിൽ എത്തിച്ചത്. ബീഹാർ സ്വദേശിനിയെന്ന് സംശയിക്കുന്ന ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. മൃതദേഹം മോർച്ചറിയിൽ. ഫോൺ: 9605047000.