എഴുകോൺ : നെടുമൺകാവ് പന്തപ്ലാവ് വീട്ടിൽ പത്മകുമാർ മൂന്നാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ധർണ നടത്തി. അഡ്വ.വി.കെ. സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. വാർഡ് മെമ്പർമാരായ ആർ.സുനിതകുമാരി, സിന്ധു ഓമനക്കുട്ടൻ, ഗീതാകുമാരി, ടി.എസ്.ഓമനക്കുട്ടൻ,സി.ജി.തിലകൻ,ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ, ആദർശ് കുമാർ,അബ്ദുൽ റഹ്മാൻ, കെ.ജി. ഉണ്ണിത്താൻ, രവീന്ദ്രൻ പിള്ള, ജെ.എസ്.എസ്.
നേതാവ് രാജേന്ദ്രൻ, ശങ്കരപ്പിള്ള, ശശിധരൻ ഉണ്ണിത്താൻ, എസ്.ബിനു, അമ്പിളി,
കുടിക്കോട് വിശ്വൻ തുടങ്ങിയവർ സംസാരിച്ചു.
സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം ആളുകൾ ധർണയിൽ പങ്കെടുത്തു. പത്മകുമാർ ചീഫ് സെക്യൂരിറ്റി ഓഫീസറായിരുന്ന മൂന്നാറിലെ റിസോർട്ടിൽ വിഷം ഉള്ളിൽ ചെന്ന് മരിക്കുകയായിരുന്നു.