പുനലൂർ: പുനലൂർ ടോക് എച്ച്.പബ്ലിക് സ്കൂളിൽ സമ്മർ ക്യാമ്പ് റെയിൻബോ 2024 നടന്നു.ഇന്ത്യൻ ഹോക്കി താരം തേജസ് പച്ചേരി രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രസിഡന്റ് പ്രൊഫ. ബാബുകുട്ടി അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ പി.ടി.പ്രകാശ് ബാബു, ട്രഷറർ ഡോ.പി.ടി.സന്തോഷ് ബാബു, വാർഡ് കൗൺസിലർ ബീന ശാമുവേൽ, പ്രിൻസിപ്പൽ പി.ജി.ബാബു തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി 20ന് വൈകിട്ട് 6ന് പ്രൊഫ.വസന്തകുമാർ സാംബശിവൻ അവതരിപ്പിക്കുന്ന കഥാപ്രസംഗവും നടക്കും.