ocr
ആലപ്പുഴ നിയോജക മണ്ഡലം യു.ഡിഎഫ് സ്ഥാനാർത്ഥി കെ.സി വേണുഗോപാലിന് ഓച്ചിറയിൽ നൽകിയ സ്വീകരണം

ഓച്ചിറ: ആലപ്പുഴ നിയോജക മണ്ഡലം യു.ഡിഎഫ് സ്ഥാനാർത്ഥി കെ.സി വേണുഗോപാലിന്റെ കരുനാഗപ്പള്ളി നിയോജകമണ്ഡലം തല സ്വീകരണം ഓച്ചിറ, ക്ളാപ്പന, കുലശേഖരപുരം, ആദിനാട്, തൊടിയൂർ, തഴവ പ്രദേശങ്ങളിൽ നടന്നു. സി.ആർ മഹേഷ് എം.എൽ.എ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ബി.എസ് വിനോദ്, കെ.എ ജവാദ് തുടങ്ങിയവർ നേതൃത്വം നൽകി. ഓച്ചിറയിൽ നടന്ന യോഗം ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബിന്ദുകൃഷ്ണ, കെ.സി രാജൻ, എം.എം നസീർ, കെ.പി ശ്രീകുമാർ, എം.എ സലാം, എം.എസ് ഷൗക്കത്ത് എല്ലയ്യത്ത് ചന്ദ്രൻ, എൻ.കൃഷ്ണകുമാർ, അൻസർ മലബാർ തുടങ്ങിയവർ പങ്കെടുത്തു.ഇന്ന് ആലപ്പാട് ഗ്രാമപഞ്ചായത്ത് , കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ സ്വീകരണം നടക്കും.