oormila
ജെ.എസ്.ഊർമിള

കൊല്ലം: ആദ്യ ശ്രമത്തിൽ തന്നെ 561-ാം റാങ്ക് സ്വന്തമാക്കി ചവറ അളകാപുരിയിൽ ജെ.എസ്.ഊർമ്മിള. ഡൽഹി സ്കൂൾ ഒഫ് എക്കണോമിക്സിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് പരിശീലനം ആരംഭിച്ചത്. ചെറുപ്പം മുതൽ സിവിൽ സർവീസ് മോഹം ഉണ്ടായിരുന്നു. രു വർഷത്തെ തീവ്ര പരിശീലനമാണ് റാങ്ക് നേട്ടത്തിന് പിന്നിൽ. തിരുവനന്തപുരത്തായിരുന്നു പരിശീലനം. സോഷ്യോളജിയായിരുന്നു ഐച്ഛിക വിഷയം. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സേവനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ഊർമ്മിള അടുത്ത സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്.അദ്ധ്യാപകനായ സജീവ് കുമാറിന്റെയും പി.എസ്.സി ഓഫീസിലെ ജീവനക്കാരിയായ കെ.എസ്.ജോളിയുടെയും മകളാണ്. ഏക സഹോദരി ജെ.എസ്.അളക ചെമ്പഴന്തി എസ്.എൻ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.