കൊല്ലം: വടക്കേവിള വലിയ കൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം 21ന് ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാലിന്റെയും മേൽശാന്തി ഹരിനമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ വിവിധ പരിപാടികളോടെ നടക്കും. രാവിലെ 6ന് മഹാഗണപതിഹോമം, 9ന് വിശേഷാൽ കലശാഭിഷേകം, തുടർന്ന് ലൈഫ്‌​ലൈൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിലുള്ള സൗജന്യമെഡിക്കൽ ക്യാമ്പ്, 9.30ന് 24 മണിക്കൂർ തുടർച്ചയായി പി.എസ്.സി ക്ലാസെടുത്ത് ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടിയ പ്രദീപ് മുഖത്തലയെ ആദരിക്കും. 10.40ന് ഉഷഃപൂജ, 11ന് സമൂഹസദ്യ എന്നിവയും ഉണ്ടായിരി​ക്കും.