paithan-

കൊല്ലം: തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലെ (നിഷ്) അവസാന വർഷ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്കായി ടി.കെ.എം എൻജിനീയറിംഗ് കോളേജിലെ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പൈത്തൻ പ്രോഗ്രാമിംഗിൽ പരിശീലനം സംഘടിപ്പിച്ചു.

പ്രൊഫ. സുമോദ് സുന്ദർ, പ്രൊഫ. ചിന്നു ജേക്കബ് എന്നിവർ നയിച്ച ക്ലാസിലെ ഉള്ളടക്കം കുട്ടികൾക്കായി നിഷിൽ നിന്നെത്തിയ ഉണ്ണിമായ, ജിബിൻ ജോയ് എന്നിവർ വിവർത്തനം ചെയ്തു. നിഷിലെ അദ്ധ്യാപകരായ പ്രൊഫ. എൻ.ആർ. രാജി, പ്രൊഫ. എം. നീന, പ്രൊഫ. വി.എൻ. റോഷിനി, ടി.കെ.എമ്മിലെ പ്രൊഫ. ക്രിസ്റ്റി ഡി.പൊന്നൻ എന്നിവർ മാർഗ്ഗനിർദേശങ്ങൾ നൽകി. വ്യത്യസ്തമായ പഠന, ചിന്താശൈലികൾ ഉള്ള കുട്ടികൾക്ക് പരിശീലനം പുതിയൊരു അനുഭവമാണെന്ന് സെന്റർ തലവൻ ഡോ. ഇംതിയാസ് അഹമ്മദ്‌ പറഞ്ഞു. ടി.കെ.എം.സി.ഇ പ്രിൻസിപ്പൽ ഇൻചാർജ് ഡോ. കെ.എ. ഷാഫി, അലൂമ്‌നി അഫയേഴ്സ് ഡീൻ ഡോ. എ. സുധീർ എന്നിവർ സംസാരിച്ചു.