photo
എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ പുനലൂരിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുന്നു

പുനലൂർ: കൊല്ലം ലോക് സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന് പുനലൂർ മണ്ഡലത്തിൽ വമ്പിച്ച സ്വീകരണം. ഇന്നലെ രാവിലെ പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സ്വീകരണം വട്ടപ്പട, ഐക്കരക്കേണം, കലയനാട്, പ്ലാച്ചേരി, ഇടമൺ 34, ഉറുകുന്ന്, തെന്മല, കുളത്തൂപ്പുഴ, അഞ്ചൽ, ആയൂർ തുടങ്ങിയ നിരവധി കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ഉജ്ജ്വല സ്വീകരണം ലഭിച്ചു. ബി.ജെ.പി പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവട്ടം, സംസ്ഥാന കമ്മിറ്റി അംഗം ബി.രാധാമണി, പ്രദീപ് ആര്യങ്കാവ്, മനോജ് അഷ്ടമംഗലം,സുബീഷ് സുരേന്ദ്രൻ, അനീഷ് അഷ്ടമംഗലം, വത്സല ദിനേശൻ, സുധീർ ബാബു, ശങ്കർമണി, ജീവൻ ജോൺ ഹെൻഡ്ര, അജ, ഇടമൺ റെജി, ബാനർജി, കാർത്തിക ശശി, രവിചന്ദ്രൻ, സിന്ധു രമേഷ്, ശ്രീലത ഓമനക്കുട്ടൻ, ബി.ജി.ശേഖർ, പ്രിൻപ്രസാദ്, രവി തുടങ്ങിയവർ സ്വീകരണങ്ങൾക്ക് നേതൃത്വം നൽകി.