k

ചാത്തന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ പരവൂർ ബ്ലോക്കിലെ സ്വീകരണം കല്ലുവാതുക്കൽ പാറയിൽ ജംഗ്ഷനിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കല്ലുവാതുക്കൽ മണ്ഡലം ചെയർമാൻ വട്ടക്കുഴി മുരളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം കെ.ജയകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്.ശ്രീലാൽ, പി.പ്രദീഷ് കുമാർ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ബിന്നി നാവായിക്കുളം, ഡോ.നടയ്ക്കൽ ശശി,

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ അഡ്വ. ലത മോഹൻദാസ്, ബിജു വിശ്വരാജൻ, ജനറൽ കൺവീനർ ഷാലുവി.ദാസ്

സുൾഫിക്കർ, രാജൻ കുറുപ്പ്, വിഷ്ണു കല്ലുവാതുക്കൽ തുടങ്ങിയവർ സംസാരിച്ചു.