കരുനാഗപ്പള്ളി:കൊല്ലം അശ്വതി ഭാവന അവതരിപ്പിക്കുന്ന 58-ാം നാടകം പാവങ്ങൾ ജൂണിൽ അരങ്ങിൽ എത്തുമെന്ന് നാടകകൃത്തായ കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി പറഞ്ഞു.
അശ്വതി ഭാവനയുടെ ഒരു ബിഗ് പ്രോജക്ട് ആണിത്. മനോജ് നാരായണനാണ് സംവിധായകൻ .
വയലാർ ശരത്ചന്ദ്ര വർമ്മയുടെ ഗാനങ്ങൾക്ക് ഉദയകുമാർ അഞ്ചൽ സംഗീതം നൽകുന്നു.
രംഗപടം ഒരുക്കുന്നത് ആർട്ടിസ്റ്റ് സുജാതനാണ്. കോസ്റ്റ്യൂംസ് പ്രശസ്ത വസ്ത്ര വ്യാപാരി യെസ് ഭാരത്. പ്രകാശ സംവിധാനം തൂത്തു ക്കുടി രാജു. സ്റ്റിൽസ് അബ്ബാ മോഹൻ, പരസ്യകല എൻസൈൻ,
നിർമ്മാണം ജിതിൻ ശ്യാം കൃഷ്ണാ.