കൊല്ലം: കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിന് ഇന്നലെ ചടയമംഗലം നിയമസഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ജ്ജ്വല സ്വീകരണം ലഭിച്ചു. രാവിലെ മുരുക്കമണിൽ നിന്ന് ആരംഭിച്ച പര്യടനം വലിയവഴി, ഓലൂർക്കോണം, കൈതോട്, വേയ്ക്കൽ അടക്കം നിരവധി കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി മഹാഗനിയിൽ സമാപിച്ചു.
ജനപ്രതിനിധികൾ പ്രസംഗിച്ചാൽ മാത്രം പോര പ്രവർത്തിക്കുകയും വേണമെന്ന് മുകേഷ് പറഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണി സ്ഥാനാർത്ഥിയെ അനുഗമിച്ചു. രക്തഹാരങ്ങളും പൂക്കളും പുസ്തകങ്ങളും നൽകിയാണ് വിവിധ കേന്ദ്രങ്ങളിൽ ജനങ്ങൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.