prem
എൻ.കെ.പ്രേമചന്ദ്രന് ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ലഭിച്ച സ്വീകരണം

കൊല്ലം: കൊല്ലം ലോക് സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന് അത്യുജ്ജ്വല സ്വീകരണം നൽകി ചാത്തന്നൂരിലെ ജനങ്ങൾ. ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ കല്ലുവാതുക്കൽ, പൂതക്കുളം, പരവൂർ, പാരിപ്പള്ളി, പരവൂർ നോർത്ത്, പരവൂർ ടൗൺ എന്നിവിടങ്ങളിലായിരുന്നു ഇന്നലത്തെ സ്വീകരണം. കക്ഷി രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറം ഉള്ളുതുറന്ന സ്‌നേഹവായ്പിന്റെ അപൂർവ സംഗമം കൂടിയായിരുന്നു ചാത്തന്നൂരിലെ സ്വീകരണം.

തൊഴിലാളി മേഖല ഒന്നാകെ പൊതുഉത്സവമാക്കി മാറ്റുന്ന തരത്തിലായിരുന്നു സ്വീകരണം. പേരെടുത്ത് വിളിച്ചായിരുന്നു സംസാരം. തുടർന്ന് ഹ്രസ്വമായ പ്രസംഗം. ചാത്തന്നൂർ മണ്ഡലത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഉൾക്കൊണ്ടുള്ള പ്രസംഗം സാകൂതം കേട്ടുനിൽക്കുന്ന ജനങ്ങളെയും കാണാൻ കഴിയുമായിരുന്നു.