ccc
കുമാര കവി പുരസ്കാരം അരുൺ കുമാർ അന്നൂർ ഡോ.വി.പി. ജോയിയിൽ നിന്നും ഏറ്റുവാങ്ങുന്നു

കൊട്ടാരക്കര: കുമാരനാശാൻ സ്മാരക ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023ലെ കുമാരകവി പുരസ്കാരം യുവകവി അരുൺ അന്നൂർ ഏറ്റുവാങ്ങി. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടന്ന ചടങ്ങ് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ.വി.പി .ജോയി ഉദ്ഘാടനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാർ

ആശാൻ ജയന്തി പ്രഭാഷണം നടത്തി. ഡോ.എ.ജി ഒലീന മുഖ്യ പ്രഭാഷണം നടത്തി. കുമാരകവി പുരസ്കാരം അരുൺകുമാർ അന്നൂർ ഡോ. വി.പി.ജോയിയിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച കവിതാ പഠനത്തിനുള്ള വീണപ്പൂവ് പുരസ്കാരം ഡോ.പി.സോമൻ എഴാച്ചേരി രാമചന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി. കവി ഏഴാച്ചേരി രാമചന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി.ജയപ്രകാശ് സ്വാഗതവും ബി.വിമൽകുമാർ നന്ദിയും പറഞ്ഞു.