കൊല്ലം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 18 ന് ജില്ലയിൽ എൻ.ഡി.എയുടെ രണ്ട് തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് കൊട്ടാരക്കര എസ്.ഡി കോളേജ് ഗ്രൗണ്ടിലെത്തുന്ന പ്രതിരോധ മന്ത്രി കൊട്ടാരക്കര റയിൽവേ സ്റ്റേഷന് സമീപത്തെ അമ്പലക്കര ഗ്രൗണ്ടിൽ നടക്കുന്ന എൻ.ഡി.എ റാലിയിൽ പങ്കെടുത്ത ശേഷം റോഡ് മാർഗം സഞ്ചരിച്ച് കേരളപുരത്തെത്തും. വൈകിട്ട് 3 ന് കേരളപുരത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന എൻ.ഡി.എ റാലിയിൽ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനാകും. സംസ്ഥാന നേതാക്കൾ പങ്കെടുക്കും.